ലഖ്നൗ: അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്തവര്‍ക്ക് പെന്ഷന് വാഗ്ദാനവുമായി സമാജ്വാദി പാര്‍ട്ടി നേതാവ്. ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരിയാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
ഞങ്ങളുടെ പാര്‍ട്ടി കേന്ദ്രത്തിലും ഉത്തര്‍ പ്രദേശിലും അധികാരത്തിലെത്തുകയാണെങ്കില്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്തവര്‍ക്ക് പെന്ഷന് നല്‍കും. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ പോരാടിയതിനാണ് അവര്‍ക്ക് പെന്ഷന് നല്‍കുന്നത്- അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും ജയിലിലായവവര്ക്കും ധനസഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post