പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വ്യക്തമായും പൂർണമായിട്ടുമുള്ള അറിവില്ലാതെ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഗോഹത്തിയിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു കോഹ്ലിയുടെ പ്രതികരണം.
നിയമത്തെക്കുറിച്ച് വ്യക്തമായി മനസിലാക്കാതെ താന്‍ പ്രതികരിക്കുന്നത് ശരിയല്ല. അതിനാല്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോഹ്ലി പറഞ്ഞു.
2016-ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നോട്ടു നിരോധനത്തെ പ്രശംസിച്ച് കോഹ്ലി രംഗത്തെത്തിയിരുന്നു.
Discussion about this post