ഡൽഹി: പശ്ചിമ ബംഗാൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ആളുകളെ പ്രകോപിക്കുന്ന രീതി മമത ഒഴിവാക്കണം. സ്വന്തം സംസ്ഥാനത്തിന്റെ കാര്യങ്ങളിലാകണം മുഖ്യമന്ത്രി എന്ന നിലയില്‍ മമത ശ്രദ്ധചെലുത്തേണ്ടത് എന്നും മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാളിലെ ആക്രമണങ്ങള്‍ തടഞ്ഞ് സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാനാണ് മുഖ്യമന്ത്രിയായ മമത ശ്രമിക്കേണ്ടത്. പശ്ചിമ ബംഗാളിലെ ദേശ വിരുദ്ധര്‍ സാധാരണക്കാരുടെ ജീവിതത്തെ കൂടിയാണ് തകര്‍ക്കുന്നത്. പ്രധാനമന്ത്രിക്ക് നേരെ നടത്തുന്ന നുണ പ്രചാരണങ്ങള്‍ മമതയ്ക്ക് ഗുണം ചെയ്യില്ല. ആദ്യം സ്വന്തം സംസ്ഥാനത്തിന്റെ സമാധാനത്തിനാണ് മമത പരിഗണന നല്‍കേണ്ടത് എന്നും നഖ്വി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പാകിസ്ഥാനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത് എന്നാണ് പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധ റാലിയില്‍ മമത പറഞ്ഞത്. ഇതിനെതിരെയാണ് വിമര്‍ശനവുമായി മുക്താര്‍ അബ്ബാസ് നഖ്വി രംഗത്ത് വന്നത്.
Discussion about this post