ഇംഫാല്‍ : മണിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര് മരിച്ചു. മ്യാന്മര് അതിര്‍ത്തിയോടു ചേര്‍ന്ന ചന്ദല്‍ ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി വീടുകള്‍ ഒഴുകിപ്പോയി.നിരവധിയാളുകളെ കണാതായിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇംഫാലിന് തെക്ക് 170 കിലോമീറ്റര്‍ മാറി ജൗമോള്‍ ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായതെന്ന് സംസ്ഥാന ദുരന്തനിവാരണ സേന പറഞ്ഞു. സമീപപ്രദേശങ്ങളിലുള്ള അസം റൈഫിള്‍ സൈനികരും പ്രദേശവാസികളും ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇവര്‍ കുറേപ്പേരെ രക്ഷിച്ചതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
പ്രാഥമിക വിവരമനുസരിച്ച് 20 പേര് മരിച്ചിട്ടുണ്ട്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം അവസാനിക്കാതെ മരണസംഖ്യ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പറയാന്‍ സാധിക്കില്ല ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചന്ദല്‍ ജില്ല വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
Discussion about this post