തിരുവനന്തപുരം: കേരളത്തിൽ വന്ന് അഭ്യാസം കാണിക്കേണ്ടെന്നും അര മൂക്കുമായി സ്ഥലം വിട്ട സർ സി പിയുടെ ചരിത്രം പഠിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭീഷണിയുമായി വടകര എംപിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉലമ സംയുക്ത സമിതി സഘടിപ്പിച്ച രാജ്ഭവൻ മാർച്ചും രാപ്പകൽ സമരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരൻ.
പൗരത്വ ഭേദഗതി നിയമത്തിനെ നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ സാധ്യത ജനപ്രതിനിധികൾക്ക് അറിയാം. പ്രമേയത്തിന് ക്രിമിനൽ സ്വഭാവമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറെ തെരുവിലിറങ്ങാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം മുരളീധരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭീഷണിയുമായി കോൺഗ്രസ് നേതാവ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post