ഇസ്ലാമബാദ്: ടിക് ടോക് ആര്‍ട്ടിസ്റ്റായ വനിതയുമായി ബന്ധപ്പെടുത്തി സംസാരിച്ചെന്നാരോപിച്ച് ചാനല്‍ അവതാരകന് മുബഷെര് ലുക്ക്മാന്‍ പാകിസ്ഥാന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരിയുടെ മര്‍ദ്ദനം.
‘മന്ത്രിസ്ഥാനം വരും, പോകും. പക്ഷേ, വ്യക്തിപരമായ ആക്രമണങ്ങള്‍ ഞാന്‍ സഹിക്കില്ല. നമ്മളെല്ലാം ആദ്യം മനുഷ്യരാണ്. ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രതികരിച്ചുപോകും.” ഫവാദ് ചൗധരി പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘മുബഷിര്‍ ഒരു വൃത്തികെട്ട മാദ്ധ്യമപ്രവര്‍ത്തകനാണ്. അയാളെപോലുള്ളവര്ക്ക് മാദ്ധ്യമപ്രവര്‍ത്തനത്തില്‍ ഒന്നും ചെയ്യാനില്ല. നാട്ടുകാര്‍ അയാളെ തുറന്നുകാട്ടണം’ – ചൗധരി പറയുന്നു.
അതേസമയം ‘ലുക്മാന്‍സ് ഷോ”യില്‍ സംസാരിക്കവേ ഫവാദ് ചൗധരിക്ക്, ടിക്ടോക് ആര്‍ട്ടിസ്റ്റ് ഹരീം ഷായുമായി ബന്ധമുണ്ടെന്ന് അവതാരകന് റായ് സാഖിബ് ഖരാല്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒരു വിവാഹച്ചടങ്ങില്‍ വച്ച് ടി.വി അവതാരകന് സമി ഇബ്രാഹിമിനെ ഫവാദ് ചൗധരി തല്ലിയിരുന്നു.
Discussion about this post