ദിനജ്പൂര്‍: പശ്ചിമ ബംഗാളില്‍ ദിനജ്പൂരില്‍ 17 കാരിയുടെ കത്തിക്കരിഞ്ഞ ജഡം കണ്ടെത്തി. ബലാല്‍സംഗത്തിനു ശേഷം കത്തിച്ചു കളഞ്ഞതാണെന്ന പരാതിയുമായി കുടുംബം രംഗത്തുവന്നു.
എന്നാല്‍ തങ്ങള്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ പരിശോധിക്കുമെന്നും നിലവില്‍ ബലാല്‍സംഗമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ദിനജ്പൂര്‍ പോലിസ് എസ്പി ദെബ്രാഷി ദത്ത പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂട്ടബലാല്‍സംഗത്തിന് പോലിസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്. കൂട്ട ബലാല്‍സംഗം, കൊലപാതകം (376ഡി, 302) തുടങ്ങി വകുപ്പുകള്‍ ചുമത്തി അവര്‍ക്കെതിരേ കേസെടുത്തു.
Discussion about this post