ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തു വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവിധ ഹൈക്കോടതികളില്‍ ഫയല്‍ ചെയ്ത ഹർജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ച് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും.
പല കോടതികളില്‍ നിന്ന് വ്യത്യസ്ത സ്വഭാവത്തിലുള്ള വിധികള്‍ വന്നേക്കാമെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഹൈക്കോടതികള്‍ തന്നെ ഹര്‍ജികള്‍ പരിഗണിക്കണമെന്നതാണ് പ്രഥമ ദൃഷ്ട്യാ തോന്നുന്നതെന്നും വിധികളില്‍ വൈരുദ്ധ്യം വരുന്നപക്ഷം സുപ്രീംകോടതിക്കു പരിഗണിക്കാവുന്നതാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് വിഷയം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്ക് മുന്നില്‍ അവതരിപ്പിച്ചത്. നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് കോടതിയുടെ മുമ്പാകെ മാത്രം അറുപതോളം ഹര്‍ജികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വെള്ളിയാഴ്ച കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പ് നല്കി.
Discussion about this post