ഡല്‍ഹി: ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. നിലവിലെ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന് വിദേശകാര്യ മന്ത്രിയുമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായും കാര്യങ്ങള്‍ സംസാരിച്ചതായും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍, ഫ്രാന്‍സ്, യുഎഇ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ സംഭാഷണം നടത്തിയെന്നും വി. മുരളീധരന് അറിയിച്ചു.
ഇറാന്-യുഎസ് സംഘര്‍ഷം രൂക്ഷമായതോടെ ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചത്.
Discussion about this post