ചെന്നൈ: ചെന്നൈയില്‍ ഇരുചക്ര വാഹനത്തിന്റെ പിന് സീറ്റില്‍ ഹെല്‍മെറ്റ് ധരിച്ചിരുന്ന് യാത്ര ചെയ്യുന്ന ഒരു നായയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് പിന് സീറ്റില്‍ ഹെല്‍മെറ്റ് ധരിച്ചിരുന്ന് യാത്ര ചെയ്യുന്ന നായയുടെ വീഡിയോ അപ്ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്.
ചെന്നൈ വിരുഗംബാക്കത്തു നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. മുന്‍ കാലുകള്‍ ഡ്രൈവറുടെ തോളിലിട്ട് വിദഗ്ധമായി ബാലന്‍സ് ചെയ്താണ് നായ സഞ്ചരിക്കുന്നത്. മൃഗങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്ന സന്ദേശമാണ് വീഡിയോ നല്‍കുന്നതെന്ന് നിരവധിയാളുകള്‍ പ്രതികരിച്ചപ്പോള്‍ മറ്റ് ചിലര്‍ ഇതിനെ വിമര്‍ശിച്ചും രംഗത്തെത്തി.
ഇരുചക്ര വാഹനത്തിലുള്ള യാത്ര മൃഗങ്ങള്‍ക്ക് പ്രയാസകരമാണെന്നും ഇത് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്നും ചിലയാളുകള്‍ പ്രതികരിച്ചു. എന്തായാലും വീഡിയോക്ക് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്.
https://twitter.com/madhavpramod1/status/1214415853065666560
Discussion about this post