ഡല്‍ഹി: നവംബര്‍ മാസത്തെ വ്യാവസായിക ഉല്പാദനത്തില് 1.8 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നാണ് സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ കണക്ക്. ഈ മാസത്തെ വ്യാവസായിക ഉല്പാദന ഇന്‍ഡക്സ് 128.4 പോയിന്റിലേക്കെത്തിയെന്നും സര്‍ക്കാര്‍ പറയുന്നു. 2018-ല്‍ വ്യാവസായിക ഉല്പാദന ഇന്‍ഡക്സില്‍ 0.2 ന്റെ വര്‍ധനയാണ് കാണിച്ചിരുന്നത്.
2019 ഏപ്രില്‍-നവംബര്‍ മാസത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 0.6 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വ്യാവസായിക മേഖലയില്‍ താരതമ്യേന മെച്ചപ്പെട്ട സാഹചര്യമായതിനാല്‍ മൂന്നു മാസം മുമ്പത്തേതിനേക്കാള്‍ ഈ നവംബറായതോടെ വ്യാവസായികരംഗത്ത് വളര്‍ച്ച കാണിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നവംബര്‍ മാസത്തില്‍ വ്യാവസായിക മേഖല 2.7 ശതമാനത്തിന്റെ വളര്‍ച്ചയോടെ ഇന്‍ഡക്സ് 130.2 ലെത്തിയിരുന്നു.
ഖനി മേഖലയില്‍ 1.7 ശതമാനം വളര്‍ച്ചയോടെ ഇന്‍ഡക്സ് 112.5 ആയും വൈദ്യുതി 5 ശതമാനം ഇടിഞ്ഞ് 139.9 ആയും വ്യത്യാസപ്പെട്ടു.
Discussion about this post