പൂനെ: ട്വന്റി20യില്‍ ഇന്ത്യയ്ക്ക് പരമ്പരവിജയം. ശ്രീലങ്കയെ 78 റണ്‍സിന് തോല്പിച്ചാണ് ഇന്ത്യ വിജയം നേടിയത്. 202 റണ്‍സില്‍ വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക 123 റണ്‍സിലാണ് പുറത്തായത്. ധനഞ്ജയ ഡി സില്‍വയാണ് ശ്രീലങ്കയ്ക്ക് വേണ്ടി 57 റണ്‍സ് നേടിയത്.
നാലരവര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ച സഞ്ജു സാംസണ് ആദ്യപന്തില്‍ സിക്സറടിച്ച് തുടങ്ങിയെങ്കിലും രണ്ടാം പന്തില്‍ പുറത്തായി.
ആദ്യ ഓവറില്‍ തന്നെ ധനുഷ്ക ഗുണതിലകയെ പുറത്താക്കിയ ജസ്പ്രീത് ബുംറയാണ് ട്വന്റി20-യില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍. ഇന്ത്യയ്ക്കായി ശിഖര്‍ ധവാനും കെ.എല്‍ രാഹുലും അര്‍ധസെഞ്ചുറി നേടി.
Discussion about this post