കൊച്ചി: മരടിൽ ഫ്ലാറ്റ് പൊളിക്കലിന് മുന്നോടിയായി പൂജ നടത്തി കരാർ കമ്പനി. രാവിലെയാണ് പൂജാകർമ്മങ്ങൾ നടന്നത്. സുപ്രീം കോടതി പൊളിക്കാൻ നിർദേശിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ രണ്ടെണ്ണം ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കും. ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ പൂർത്തിയായി.
ആദ്യ സ്ഫോടനം രാവിലെ 11ന് കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തിൽ; രണ്ടാം സ്ഫോടനം തൊട്ടുപിന്നാലെ നെട്ടൂർ ആൽഫ സെറീൻ ഫ്ലാറ്റിൽ. മറ്റു രണ്ടെണ്ണം (ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം) നാളെയാണു തകർക്കുക.
Discussion about this post