തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയ്ക്കെതിരെ വീണ്ടും വി.എസ് അച്യുതാനന്ദന്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വൈരം മറന്ന വി.എസ് വാളകത്തെ അധ്യാപകനുവേണ്ടിയാണു വീണ്ടും വാളെടുത്തത്. വാളകത്തെ അധ്യാപക കുടുംബത്തെ പിള്ള ദ്രോഹിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചു വി.എസ് മുഖ്യമന്ത്രിക്കു കത്തയച്ചു. പിള്ള സ്വാധീനം ഉപയോഗിച്ച് അധ്യാപകനായ കൃഷ്ണകുമാറിനെയും കുടുംബത്തെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കൃഷ്ണകുമാറിന്റെ ഭാര്യയും അധ്യാപികയുമായ ഗീതയെ തിരിച്ചെടുക്കണമെന്ന ഉത്തരവ് മാനേജരായ പിള്ള നടപ്പാക്കുന്നില്ല. അധ്യാപകകുടുംബത്തെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണു പിള്ള. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.
Discussion about this post