വാരാണസി: പാര്‍ലമെന്റ് നടക്കാത്ത ദിവസങ്ങളില്‍ എം.പിമാര്‍ക്ക് വേതനവും വേണ്ടെന്ന നിയമം കെണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ. ജോലി ചെയ്യാത്ത ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ശബളം നല്‍കാത്തത് പോലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും സംഭ സ്തംഭിപ്പിച്ചാല്‍ വേതനം നല്കുതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലളിത് മോദി വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയും വ്യാപം കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കുന്നതിനാല്‍ വര്‍ഷകാല സമ്മേളനത്തിന്റെ മുക്കാല്‍പങ്കും സഭ സമ്മേളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് മറികടക്കാനാണ് വേതനരഹിതനിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Discussion about this post