ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിന് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. എന്‍ഡിഎ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന്റെ ഒത്തൊരുമയും ഐക്യവും ഇന്ന് മനസിലായെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
ഇന്ന് ചേര്‍ന്ന യോഗത്തിലെ എസ്പി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി, ശിവസേന, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.
Discussion about this post