മൈക്രോസോഫ്റ്റിന്റെ മുൻനിര ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലൊന്നായിരുന്ന വിൻഡോസ് സെവൻ ഉപഭോക്താക്കൾക്കുള്ള സാങ്കേതിക പിന്തുണ, മൈക്രോസോഫ്റ്റ് നിർത്തലാക്കി. ജനുവരി 14 മുതൽ വിൻഡോസ് സെവൻ വിപണിയിൽ നിന്നും ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
നിലവിൽ, വിൻഡോസ് സെവൻ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ, നവീകരിച്ച പതിപ്പായ വിൻഡോസ് ടെൻ ആക്കി മാറ്റാനും കമ്പനി അഭ്യർത്ഥിച്ചിട്ടുണ്ട്.
ഒക്ടോബർ 2009-ൽ പുറത്തിറങ്ങിയ വിൻഡോസ് സെവൻ, പത്തു വർഷത്തെ സേവനത്തിനു ശേഷമാണ് കമ്പനി പിൻവലിക്കുന്നത്.
Discussion about this post