പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്ര പോകുന്ന പാതയില്‍ സാമൂഹികവിരുദ്ധര്‍ കോഴി ഇറച്ചി മാലിന്യങ്ങള്‍ തള്ളിയെന്ന് പരാതി. മന്ദിരം വടശ്ശേരിക്കര റോഡില്‍ ഇടക്കുളത്താണ് മാലിന്യം തള്ളിയത് കണ്ടെത്തിയത്. മാലിന്യം കിടക്കുന്നതറിഞ്ഞ് നാട്ടുകാര്‍ ലോറിയില്‍ വെള്ളമെത്തിച്ച് പാത വൃത്തിയാക്കി. നാട്ടുകാര്‍ വടശ്ശേരിക്കര പഞ്ചായത്തിന് പരാതി നല്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ ഉത്തരവിനോടുള്ള തെിര്‍പ്പാണോ മാലിന്യം തള്ളിയതിന് പിന്നില്‍ എന്ന ആശങ്ക ഭക്തര്‍ പങ്കുവെക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഗൗരവമായി എടുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു
ഇതിനിടെ തിരുവാഭരണഘോഷയാത്ര കടന്ന് പോകുന്നത് പരിഗണിച്ച് വടശ്ശേരിക്കരയില്‍ ഇന്നലെയും ഇന്നും മത്സ്യമാംസ വ്യാപാരം നിര്‍ത്തിവയ്ക്കണമെന്ന പഞ്ചായത്തിന്റെ ഉത്തരവ് ചിലര്‍ വിവദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സംഭവത്തില്‍ തദ്ദേശഭരണമന്ത്രി എ.സി മൊയ്തീന്റെ ഓഫീസ് വടശ്ശേരി പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന് വിശദീകരണം തേടി. ഇറച്ചിക്കടകള്‍, കോഴിക്കടകള്‍, മീന്‍ വില്‍ക്കുന്ന കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഇന്നലെയും ഇന്നും നിര്‍ത്തിവയ്ക്കണമെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശം.എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന നടപടിയാണിതെന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അനാവശ്യ വിവാദമാണെന്നും ആണ് പഞ്ചായത്ത് നല്‍കിയ മറുപടി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഘോഷയാത്രക്കിടെ തീര്‍ത്ഥാടകര്‍ കുളിക്കുമ്പോള്‍ നദയില്‍ അറവു മാലിന്യങ്ങളും അവശിഷ്ടങ്ങളും പൊന്തിയ സംഭവം നടന്നിരുന്നു. അന്നു മുതലാണ് എല്ലാ വര്‍ഷവും ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കുന്നതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. ഘോഷയാത്ര കടന്ന് പോയതിന് പിന്നാലെ കടകളെല്ലാം തുറക്കാറാണ് പതിവെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാലപ്പള്ളിയും സെക്രട്ടറി ജ്യോതിയും വിശദീകരിച്ചു.
.
Discussion about this post