കൊച്ചി: 2019 ലോകകപ്പില്‍ താന്‍ കളിക്കുമെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. തന്നെ ടീമില്‍ തിരികെയെടുക്കുന്ന കാര്യം തീരുമാനിക്കുന്നതിന് ബിസിസിഐ ആവശ്യത്തിന് സമയം എടുത്തുകൊള്ളട്ടെ. ഇക്കാര്യത്തില്‍ തനിക്കായി നിലകൊണ്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മറ്റ് മന്ത്രിമാര്‍ക്കും നന്ദിയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
ശ്രീശാന്തിന്റെ വിലക്കുനീക്കുന്ന കാര്യത്തില്‍ പുനഃരാലോചനയില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ ഇന്നലെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീശാന്തിന്റെപ്രതികരണം.
ശ്രീശാന്തിന് ഏതെങ്കിലും തരത്തിലുള്ള ക്രിക്കറ്റ് കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞത്. ബിസിസിഐ അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ട് താരങ്ങള്‍ക്ക് എതിരാണെന്നും അനുരാഗ് താക്കൂര്‍ സിഎന്‍എന്‍ ഐബിഎന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Discussion about this post