ഡല്‍ഹി: അധ്യാപക നിയമന അഴിമതി കേസില്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാലയെയും മകന് അജയ്സിങ് ചൗതാലയെയും പത്ത് വര്‍ഷത്തിന് ശിക്ഷിച്ച കീഴ്കോടതി നടപടി സുപ്രീംകോടതി ശരിവെച്ചു. ഹരിയാനയില്‍ 3,206 അധ്യാപകരെ നിയമവിരുദ്ധമായി നിയമിച്ചതിന് 2013 ജനുവരി 16നാണ് ചൗതാലയും മകന് അജയ് ചൗതാലയും രണ്ടു ഐ.എസ്.എസ് ഓഫിസര്‍മാരും ഉള്‍പ്പെടെ 53 പേര്‍ക്ക് സി.ബി.ഐകോടതി തടവ്ശിക്ഷ വിധിച്ചത്.
ഇത് ഡല്‍ഹി ഹൈക്കോടതി പിന്നീട് മാര്‍ച്ച് 5ന് ശരിവെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ചൗതാല നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
ഹരിയാന പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടറായിരുന്ന സഞ്ജീവ് കുമാര്‍, മുഖ്യമന്ത്രിയായിരിക്കെ ചൗട്ടാലയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആയിരുന്ന വിദ്യാധര്‍ എന്നീ ഐ.എ.എസ്. ഉദ്യോഗസ്ഥരും ചൗട്ടാലയുടെ രാഷ്ട്രീയകാര്യ ഉപദേശകനായിരുന്ന മുന്‍ എം.എല്‍.എ. ഷെര്‍സിംഗ് ബദ്ഷാമി എന്നിവരാണ് 10 വര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ട മറ്റുള്ളവര്‍.
Discussion about this post