മലപ്പുറം: സഹോദരീപുത്രിയെ പീഡനത്തിനിരയാക്കിയ അറുപതുകാരനെ കുത്തികൊലപ്പെടുത്തി പെണ്‍കുട്ടിയുടെ അമ്മാവന്. പയ്യനാട് ആണ് സംഭവം നടന്നത്. പള്ളിക്കണ്ടി സെയ്ലദവി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
2016-ലാണ് സെയ്ലദവി ഓട്ടിസം ബാധിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഒരു വര്‍ഷത്തോളം ജയിലില്‍ കഴിയുകയായിരുന്ന സെയ്ലദവി ഏതാനും മാസം മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടാകുന്നത്. വീടിനടുത്തുള്ള കവുങ്ങിന്തോട്ടത്തില് വച്ചാണ് പെണ്‍കുട്ടിയുടേ അമ്മാവന് സെയ്ലദവിയെ കത്തികൊണ്ട് പലതവണ കുത്തി കൊല ചെയ്തത്. രാവിലെ മുതല്‍ സെയ്ലദവിയെ കാണാതായിരുന്നു.
ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനൊന്നരയോടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം മുപ്പത്തഞ്ചുകാരനായ പ്രതി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സഹോദരീപുത്രിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. സെയ്ലദവിയുടെ മൃതദേഹം പരിശോധനയ്ക്ക്ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post