തിരുവനന്തപുരം: സംസ്ഥാനത്ത് ലവ് ജിഹാദില്ലെന്ന വാദവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. രണ്ട് വര്‍ഷത്തിനിടെ അത്തരം കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഡിജിപി പറഞ്ഞു.
കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് മതംമാറ്റുന്നുണ്ടെന്നും സീറോ മലബാര്‍ സഭ മെത്രാന് സിനഡില്‍ ആരോപണമുയര്‍ന്നിരുന്നു.
സീറോ മലബാര്‍ സഭ സിനഡ് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് സംസ്ഥാന ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. 21 ദിവസത്തിനകം വിഷയത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം.
Discussion about this post