ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ. കോണ്‍ഗ്രസ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നു. ഈ അവസരത്തില്‍ പൗരത്വ ഭേദഗതി നിയമത്തിലെ പത്ത് വരികള്‍ രാഹുല്‍ ഗാന്ധിക്ക് പറയാന്‍ സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. സിഎഎയെ കുറിച്ച് യാതൊന്നും രാഹുല്‍ ഗാന്ധിക്ക് അറിയില്ലെന്നും അതിനാല്‍ തന്നെ ഒന്നും പറയാനാവില്ലെന്നും ജെപി നദ്ദ പറഞ്ഞു.
കോണ്‍ഗ്രസ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുകയാണ്. ഒരു കാര്യത്തെ കുറിച്ചും അറിയാത്തവര്‍ രാജ്യത്തെ ജനങ്ങളെ വഴിതെറ്റിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന പ്രതിപക്ഷം യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ദുര്ബലമാക്കുയാണ്. മതത്തിന്റെ പേരില്‍ വിവേചനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സിഎഎ. അവര്‍ക്ക് ഇന്ത്യ സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും നദ്ദ പറഞ്ഞു. സിഎഎയെ എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് രണ്ട് വാക്കുകളില്‍ രാഹുല്‍ വ്യക്തമാക്കണമെന്ന് നദ്ദ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോഗം വിളിച്ചിരുന്നു. തുടർന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്.
Discussion about this post