ഡല്‍ഹി: ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്കി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ലെഫ്റ്റണന്റ് ജനറല്‍ അനില്‍ ബയ്ജാല്‍ ഉത്തരവിറക്കി.
ദേശീയ സുരക്ഷാ നിയമപ്രകാരം ദേശീയ സുരക്ഷക്കും ക്രമസമാധാനത്തിനും ഒരു വ്യക്തി ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നിയാല്‍ അയാളെ മാസങ്ങളോളം ഒരു കുറ്റവും ചുമത്താതെ തടങ്കലിലാക്കാന്‍ പോലീസിന് സാധിക്കും. ഈ അധികാരമാണ് ഡല്‍ഹി പോലീസിന് ലഭിച്ചിരിക്കുന്നത്.
ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കാലവയളവിലാണ് ഈ അധികാരം ഉപയോഗിക്കുന്നതിന് ലെഫ്റ്റണന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരം ആളുകളെ തടഞ്ഞുവെക്കാനുള്ള അധികാരവും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.
Discussion about this post