കൊച്ചി: രാജ്യത്തെ ശുചിത്വ നഗരങ്ങളുടെ റാങ്കിങ്ങില്‍ 2015-ലെ അഞ്ചാം സ്ഥാനത്തുനിന്ന് ഓരോ വര്‍ഷവും അതിവേഗം പിന്നിലേക്കു സഞ്ചരിച്ച് കൊച്ചി. ഏറ്റവും ഒടുവിലത്തെ റേറ്റിങ്ങില്‍, 10 ലക്ഷത്തില്‍ താഴെയുള്ള നഗരങ്ങളുടെ ശുചിത്വപ്പട്ടികയില്‍ 355-ാം സ്ഥാനത്താണു കൊച്ചി.
മെട്രോ നഗരമായി വളരുന്ന കൊച്ചിയില്‍ മാലിന്യത്തോത് ഏറിവരുന്നതു സ്വാഭാവികം. പക്ഷേ, അതു ഫലപ്രദമായി കൈകാര്യം ചെയ്യാനാവാത്തതെന്തുകൊണ്ടാണ്?. മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമായ ഇന്‍ഡോര്‍ ആണ് ഒന്നാം സ്ഥാനത്ത്. കൊച്ചിയുടെ അഞ്ചര ഇരട്ടി വലുപ്പവും മൂന്നിരട്ടിയിലേറെ ജനസംഖ്യയുള്ള ഈ നഗരമാണു സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി വൃത്തിയുള്ള നഗരങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ കഴിഞ്ഞ 4 വര്‍ഷമായി ഒന്നാം സ്ഥാനത്ത്.
Discussion about this post