പാലക്കാട്: തമിഴ്നാട് തിരുപ്പൂര്‍, ചിന്നകാനൂര്‍ ഭാഗത്ത് രഹസ്യ ഗോഡൗണില്‍നിന്ന് 50 ലക്ഷം രൂപ വിലവരുന്ന 15750 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി.
കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ചു വെച്ച 450 കന്നാസ് സ്പിരിറ്റ് ആണ് പാലക്കാട് ഐബിയും എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും സംയുക്തമായിട്ട് നടത്തിയ റെയ്ഡില്‍ പിടികൂടിയത്.
സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല. സ്പിരിറ്റ് തമിഴ്നാട് എക്സൈസിന് കൈമാറി. കഴിഞ്ഞ മാസം തമിഴ്നാട് ഗുഡിമംഗലത്തെ രഹസ്യ ഗോഡൗണില്‍ എക്സൈസ് നടത്തിയ റെയിഡില്‍ 1000 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയിരുന്നു.
Discussion about this post