ജമ്മു: കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന് നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ യുവാവ് മരിച്ചു. പര്‍ഗ്വല്‍ സെക്ടറിലുണ്ടായ വെടിവെപ്പിലാണ് 20 കാരനായ യുവാവ് കൊല്ലപ്പെട്ടത്.
കഞ്ചക് മേഖലയില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം തിങ്കളാഴ്ച രാത്രിയുണ്ടായ നുഴഞ്ഞു കയറ്റം ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വ്യാപകമായി വെടിയുതിര്‍ത്തത്.
ചൊവ്വാഴ്ച രാവിലെ അഞ്ചു മണിക്ക് ആരംഭിച്ച വെടിവെപ്പ് രാവിലെ എട്ട് മണിക്കാണ് അവസാനിച്ചത്. 48 മണിക്കൂറിനുള്ളില്‍ പാക് സൈന്യം നടത്തുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്. .ജൂലായ് മാസത്തില്‍ പാക് സൈന്യം 18 തവണ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചിരുന്നു. മൂന്ന് ജവാന്മാര് കൊല്ലപ്പെടുകയും 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Discussion about this post