ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ റെയില്‍വേ സ്റ്റേഷനുകളിലെ ഉര്‍ദു നെയിം ബോര്‍ഡ് സംസ്കൃതത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനം. ഡെറാഡൂണ്‍, ഹരിദ്വാര്‍, റൂര്‍ക്കേ റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ മാറ്റം നടപ്പിലാക്കുക.
ഹിന്ദി, ഇംഗ്ലീഷ്, ഉര്‍ദു എന്നീ ഭാഷകളിലാണ് ഉത്തരാഖണ്ഡിലെ റെയില്‍വേ സ്റ്റേഷനുകളില്‍ നിലവില്‍ നെയിം ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ ഉറുദു നീക്കം ചെയ്ത് സംസ്കൃതത്തിലേക്ക് മാറ്റാനാണ് പുതിയ റെയില്‍വെ മാന്യുവല്‍ നിര്‍ദേശം.
2010-ല്‍ ഉത്തരാഖണ്ഡിന്റെ രണ്ടാം ഭാഷയായി സംസ്കൃതം തെരഞ്ഞെടുത്തിരുന്നു. തീരുമാനം നടപ്പിലാക്കാനുള്ള നടപടികള്‍ റെയില്‍ ഉദ്യോഗസ്ഥര്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Discussion about this post