രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചതായി ഇതുവരെ 139 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം. സാർസ് (SARS) വൈറസ് ബാധയോട് സാമ്യമുള്ള പുതിയ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് വുഹാൻ പ്രവിശ്യയിലാണ്. 2002-2003 കാലഘട്ടത്തില്‍ ചൈനയെ പിടിച്ചുകുലുക്കിയ സാർസ് വൈറസ് ബാധയിൽ 650 പേർ മരിച്ചിരുന്നു.
ഒരു കോടിയിൽ അധികം ജനസംഖ്യയുള്ള വുഹാൻ ഒരു പ്രധാനപ്പെട്ട സഞ്ചാര കേന്ദ്രമാണ്. ചൈനയിൽ ഇതുവരെ 201 പേർക്ക് ഈ വൈറസ് ബാധയേറ്റതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ട്.
Discussion about this post