ഇന്ത്യയിൽ വൻ നിക്ഷേപം നടത്താനൊരുങ്ങി മൊബൈൽ ഫോൺ കമ്പനിയായ സാംസങ്. ഇതിനായ 500 കോടിയുടെ ഫാക്ടറി ഇന്ത്യയിൽ നിർമിക്കും. ദക്ഷിണ കൊറിയൻ വ്യവസായ ഭീമനായ സാംസങ് 2018-ൽ നോയിഡയിൽ നിർമ്മിച്ച മൊബൈൽ ഫാക്ടറി, അത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമാണ ശാലയായിരുന്നു.
ഇതിനു പുറമേ ഇപ്പോൾ നിർമിക്കുന്ന പുതിയ ഫാക്ടറിയിൽ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണവും ഉണ്ടായിരിക്കുമെങ്കിലും, മൊബൈൽ ഫോണുകളുടെ ഡിസ്പ്ലേ ആയിരിക്കും പ്രധാന ഉത്പാദന വസ്തുവെന്ന് സാംസങ് കമ്പനി അധികൃതർ അറിയിച്ചു.
നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ വ്യാപാരികളാണ് സാംസങ്.
Discussion about this post