ബിഗ് ബോസ് ഷോക്ക് ഇടയിൽ ഉണ്ടായ വിവാദം ഷോയിൽ കൂടി തന്നെ തീർത്ത് നടൻ മോഹൻലാൽ. കഴിഞ്ഞ ദിവസം നടന്ന എലിമിനേഷൻ റൗണ്ടിൽ ആണ് മോഹൻലാൽ മറുപടി നൽകിയത്. താൻ ഒട്ടേറെ വർഷങ്ങൾക്ക് മുമ്പ് ചെയ്ത ചിത്രത്തിൽ ഗാനം പാടി അഭിനയിച്ചു എന്നു പറയേണ്ടിടത് താൻ പാടി എന്നാണ് പറഞ്ഞത്.
ഞാൻ അർത്ഥമാക്കിയത് അങ്ങനെ അല്ല. കൂടാതെ താൻ ഒരു പാട്ടുകാരൻ അല്ല. മറിച്ച് തന്റെ തൊഴിൽ അഭിനയം ആണെന്നും താൻ പറഞ്ഞ വാക്കുകളിൽ ആർക്കെങ്കിലും വിഷമം ഉണ്ടായി എങ്കിൽ ക്ഷമ ചോദിക്കുന്നു എന്നുമാണ് മോഹൻലാൽ എപ്പിസോഡിൽ പറഞ്ഞത്.
താൻ ആണ് ഈ ഗാനം പാടിയത് എന്നും മോഹൻലാൽ എന്ന നടൻ ഇങ്ങനെ പറയാൻ പാടില്ല എന്നും വി ടി മുരളിയും മകളും സോഷ്യൽ മീഡിയയിൽ പോസ്റ്റിൽ കൂടി പറഞ്ഞതോടു കൂടിയാണ് വിവാദത്തിന് തിരികൊളുത്തിയത്.
മോഹൻലാലിനെതിരെയും ചാനലിനെതിരെയും രൂക്ഷവിമർശനമാണ് ഗായകൻ ഉയർത്തിയത്. ഇതിന് പിന്നാലെ ഗായകനെതിരെ മോഹൻലാലിന്റെ ആരാധകരും രംഗത്തെത്തിയിരുന്നു.
Discussion about this post