രണ്ട് ലക്ഷത്തോളം പുതിയ അംഗങ്ങള്‍ക്ക് പരിശീലനം
ഗ്രാമങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും
ഓം മാത്തൂര്‍ 18 ജില്ലകളിലെ യോഗങ്ങളില്‍ സംസാരിക്കും
മുന്‍കാല തെരഞ്ഞെടുപ്പ് കണക്കുകള്‍ ശേഖരിച്ച് വിലയിരുത്താനും നിര്‍ദ്ദേശം
ലഖ്നൗ: തദ്ദേശ തിരഞ്ഞെടുപ്പിനായി ഉത്തര്‍പ്രദേശില്‍ ബിജെപി ഒരുങ്ങുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മികച്ച നേട്ടം കൊയ്ത ബിജെപി അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം പിടിക്കാനാണ് തയ്യാറെടുക്കുന്നത്. അതിന്റെ റിഹേഴ്സലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നാണ് വിലയിരുത്തല്‍.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിനായി വിപുലമായ തന്ത്രങ്ങളാണ് ബിജെപി ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി രണ്ട് ലക്ഷത്തോളം പുതിയ അംഗങ്ങള്‍ക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തി പരിശീലനം നല്കി. സംസ്ഥാനങ്ങളിലെ എല്ലാ ഗ്രാമങ്ങളിലും പാര്‍ട്ടിയുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ അണികള്‍ക്ക് നേതാക്കള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനം മൊത്തം പ്രതിനിധികരിക്കാന്‍ ഉതകുന്ന തരത്തിലാണ് 2 ലക്ഷം അണികളെ പാര്‍ട്ടി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പഞ്ഞു. അവര്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കും. ഒപ്പം എതിര് പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളിലും ഒരു കണ്ണ് വേണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പരിശീലനത്തിന് നേതൃത്വം നല്കിയ മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.
ആഗസ്റ്റ് 5 ന് ഉത്തര്‍പ്രദേശിലെ ഏത്തില് ഭാവി പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്താന്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഒപ്പം തന്നെ പാര്‍ട്ടി നേതാവ് ഓം മാത്തൂര്‍ 18 ജില്ലകളിലും യോഗങ്ങളില്‍ അണികളെ അഭിസംബോന്ധന ചെയ്യും. വരും ആഴ്ചകളിലും ഗ്രാമപ്രദേശങ്ങളിലും ഇത്തരം യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ലക്ഷ്മി കാന്ത് ബജ്പേയ് പറയുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിശദാംശങ്ങള്‍ ശേഖരിക്കാനും നേതാക്കള്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെപ്തംബര്‍ 9 നും ഡിസംബര്‍ 15 നും ഇടക്കാണ് യുപിയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുക.
Discussion about this post