മുംബൈ : കടുവാസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്െൈകയ്യെടുക്കാന് സച്ചിനോടും ബിഗ്ബിയോടും മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. കടുവ സംരക്ഷണ പദ്ധതി(ടൈഗര്‍ കണ്‍സര്‍വേഷന്‍ പ്രോജക്ട്)യുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകാനാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെഡുല്ക്കറോടും സിനിമാ താരം അമിതാഭ് ബച്ചനോടും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാര്‍ ഇരുവര്‍ക്കും കത്തയച്ചു. സര്‍ക്കാരിന്റെ കടുവാ സംരക്ഷണ പദ്ധതിയെ പ്രോത്സാഹിപ്പിക്കുകയും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ഇരുവര്‍ക്കും കത്തയച്ചതായി മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി സുധീര്‍ മുഗ്ത്വര് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
അംബാസഡര്മാരാകുന്നതിന് ഇരുവര്‍ക്കും നല്കുന്ന പ്രതിഫലത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സര്‍ക്കാര്‍ പ്രതിഫലം നല്‍കില്ലെന്നും അത് പ്രതീക്ഷിക്കാതെ തന്നെ കടുവാ സംരക്ഷണ പദ്ധതിയില്‍ സര്‍ക്കാരിനൊപ്പം അവര്‍ പങ്കെടുക്കും എന്നതാണ് തങ്ങളുടെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. .ഇരുവരില്‍ നിന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അനുകൂല മറുപടി പ്രതീക്ഷിക്കുന്നു, വനം വകുപ്പിന് തനിച്ച് ഈ പദ്ധതിയെ വിജയിപ്പിക്കാന്‍ കഴിയില്ല, സമൂഹ പിന്തുണ ലഭിക്കണമെങ്കില്‍ താരങ്ങളുടെ പിന്തുണ വേണം. അതാണ് ഇത്തരമൊരു നീക്കം, മന്ത്രി പറഞ്ഞു. പദ്ധതിയുടെ പ്രവര്‍ത്തനത്തിനുള്ള ധനസഹായത്തിനായി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി സുധീര്‍ മുഗ്ത്വര് പറഞ്ഞു.
Discussion about this post