കൊച്ചി: ഇന്ധനവില തുടര്‍ച്ചയായി ആറാം ദിവസവും കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 22 പൈസയുമാണ് കുറഞ്ഞത്. ആറു ദിവസം കൊണ്ട് ഒരു രൂപയോളമാണ് പെട്രോളിലും ഡീസലിലും കുറവുണ്ടായത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 രൂപ 21 പൈസയായാണ് താഴ്ന്നത്. ഡീസല്‍ വില 73 രൂപ 14 പൈസയായി. 76 രൂപ 84 പൈസയാണ് കൊച്ചിയിലെ പെട്രോള്‍ വില.ഡീസലിന് 71 രൂപ 76 പൈസ നല്‍കണം.
കോഴിക്കോട് 77 രൂപ 18 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 72 രൂപ ഒന്‍പത് പൈസയും. ഇറാന്- അമേരിക്ക യുദ്ധഭീതി ഒഴിഞ്ഞത് അടക്കമുളള വിഷയങ്ങളാണ് ഇന്ധനവിലയില്‍ പ്രതിഫലിച്ചത്.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 65 ഡോളറില്‍ താഴെ എത്തി. കഴിഞ്ഞ കുറെ ദിവസങ്ങളിലായി അസംസ്കൃത എണ്ണ വില കുറയുന്നതാണ് ദൃശ്യമാകുന്നത്.
Discussion about this post