ചെന്നൈ: സാമൂഹ്യപരിഷ്കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയെ കുറിച്ച് നടൻ രജനികാന്ത് നടത്തിയ വിവാദ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്. പെരിയാറിനെ പോലുള്ളവരെ കുറിച്ച് എന്തെങ്കിലും പറയുന്നതിന് മുമ്പ് രജനികാന്ത് ചിന്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
”എന്റെ സുഹൃത്ത് രജനികാന്ത് രാഷ്ട്രീയക്കാരനല്ല, അദ്ദേഹം ഒരു നടനാണ്. പെരിയാറിനെ പോലുള്ളവരെ കുറിച്ച് എന്തെങ്കിലും പറയുമ്പോള്‍ ചിന്തിച്ച ശേഷം പറയണം.”-സ്റ്റാലിന് പറഞ്ഞു.
ഈ മാസം 14-ന് തമിഴ് മാസികയായ തുഗ്ലക്കിന്റെ 50ാം വാര്‍ഷികാഘോഷ ചടങ്ങിലാണ് രജനികാന്ത് പെരിയാറിനതിരെ പ്രസ്താവന നടത്തിയത്. 1971-ല്‍ സേലത്ത് ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയെന്നായിരുന്നു രജനികാന്തിന്റെ പരാമര്‍ശം. അന്ധവിശ്വാസങ്ങള്‍ക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു പെരിയാര്‍ റാലി നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post