വാഷിംഗ്ടണ്‍: താപ വൈദ്യുത നിലയങ്ങളില്‍ നിന്ന് പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങളെ നിയന്ത്രിക്കാനുള്ള പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. രാജ്യത്തെ ഊര്‍ജ നിലയങ്ങളില്‍ നിന്ന് പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് 15 വര്‍ഷത്തിനകം മൂന്നിലൊന്നായി കുറയ്ക്കുമെന്ന് ഒബാമ പറഞ്ഞു.
സോളാര്‍, കാറ്റ്, എന്നീ പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ഒബാമ പദ്ധതി പ്രഖ്യാപിച്ചത്. സുസ്ഥിര വികസനത്തിന് കാര്‍ബണ്‍ വാതകത്തിന്റെ അളവ് കുറയ്ക്കണം.
2030 ഓടെ 32 ശതമാനമായി വാതകത്തിന്റ് അളവ് കുറയ്ക്കും. ആഗോള താപനത്തിനെതിരെ സുപ്രധാന ചുവടുവയ്പ്പെന്ന് ഒബാമ പദ്ധതിയെ വിശേഷിപ്പിച്ചു. എന്നാല്‍ പദ്ധതിക്കെതിരെ റിപബ്ലിക്കന്‍ പാര്‍ട്ടിയും ഊര്‍ജോത്പാദന കന്പനി മേധാവികളും പ്രതിഷേധസ്വരം ഉയര്‍ത്തി. അമേരിക്കയിലെ വൈദ്യുതി ഉത്പാദനത്തിന്റെ മൂന്നിലൊന്നും കല്‍ക്കരിയില്‍ നിന്നാണ്. നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ വൈദ്യുതി ഉത്പാദനത്തിന് പുതിയ മാര്‍ഗം കണ്ടെത്തണം. തൊഴിലാളികളെ പിരിച്ചുവിടേണ്ടിവരും. വൈദ്യുതി നിരക്ക് കൂടും. എന്നാല്‍ ചില വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകണമെന്ന മറുപടിയാണ് ഒബാമ നല്‍കിയത്.
Discussion about this post