ഡല്‍ഹി: ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ സ്വകാര്യ ബില്‍ സമര്‍പ്പിച്ച് കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്.
കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ പദവി നീക്കം ചെയ്യണമെന്നാണ് പ്രതാപന്റെ ബില്ലില്‍ ആവശ്യപ്പെടുന്നത്.
ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണര്‍മാരുടെ ഇടപെടലുകള്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നതായും ബില്ലില്‍ പ്രതാപന് പറയുന്നു.
നേരത്തെ ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഇത്തരം പദവികള്‍ ഇല്ലാതാക്കണമെന്നും യെച്ചൂരി പറഞ്ഞിരുന്നു.
Discussion about this post