ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. പരുക്കേറ്റ ശിഖര്‍ ധവാന് പകരമായിട്ടാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്.
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ധവാന് തോളില്‍ പരുക്കേറ്റത്. പരുക്ക് ഗുരുതരമായതിനാല്‍ ടി20, ഏകദിന ടീമുകളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പൃഥ്വി ഷായെ ധവാന് പകരം ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധവാന് കൂടുതല്‍ ചികിത്സകള്‍ക്കായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുമെന്ന് ബിസിസിഐ അറിയിച്ചു.
ന്യൂസിലാന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ജനുവരി 24നാണ് ആദ്യ മത്സരം. ഇന്ത്യന്‍ ടീം പരമ്പരക്കായി ന്യൂസിലാന്‍ഡിലെത്തി. നിലവില്‍ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലാന്‍ഡിലുള്ള സഞ്ജു ദേശീയ ടീമിനൊപ്പം ചേരും.
Discussion about this post