തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎയ്ക്കു കൈമാറിയതിനു പിന്നില്‍ ഡിജിപി. ലോക്നാഥ് ബെഹ്റയാണെന്ന് രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
യുഎപിഎ-യ്ക്കെതിരേ ശക്തമായ നിലപാടു സ്വീകരിച്ച സി.പി.എം. ആണ് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരേ അതേ വകുപ്പുപ്രകാരം കേസെടുത്തത്. കുറച്ചു സാഹിത്യം പഠിച്ചതാണോ, പുസ്തകം വായിച്ചതാണോ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചതാണോ ഇവര്‍ ചെയ്ത കുറ്റം. ഇടതുപക്ഷ സര്‍ക്കാരിനു ചേര്‍ന്നതല്ല ഇതൊന്നും. ഇതിനെതിരേയുള്ള പ്രതിഷേധം തണുപ്പിക്കാനാണ് എന്‍.ഐ.എ.യ്ക്ക് കേസ് കൈമാറിയത്. ഡി.ജി.പി.യാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. ബെഹ്റയും അന്തിമമായി മുഖ്യമന്ത്രിയും അറിയാതെ എന്‍.ഐ.എ. കേസെടുക്കില്ല -മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. പ്രതികളെ ഒരാഴ്ച കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ നല്കിയ അപേക്ഷയിലാണ് നടപടി. എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതിനാല്‍ പ്രതികളെ കുടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടന്നും ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍ഐഎ യുടെ ആവശ്യം.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് സിപിഎം പ്രവര്‍ത്തകരായിരുന്ന അലനും താഹയ്ക്കുമെതിരെ യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തത്. തുടര്‍ന്ന് കേസ് എന്‍ഐഎക്ക് കൈമാറുകയായിരുന്നു. ഇവരില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും പെന്‍ഡ്രൈവും കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു.
Discussion about this post