ലാഹോര്‍: പാകിസ്ഥാനില്‍ സത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും മയക്കുമരുന്ന് ഉപയോഗവും വര്‍ദ്ധിച്ചതിനും കാരണം ഇന്ത്യയാണെന്ന
വിചിത്ര വാദവുമായി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. .
പാകിസ്ഥാനികള്‍ ബോളിവുഡ് ചിത്രങ്ങള്‍ കാണുന്നതിനാലാണ് രാജ്യത്ത് മയക്കുമരുന്ന് ഉപയോഗവും, പീഡനങ്ങളും വര്‍ദ്ധിക്കുന്നതെന്നാണ് ഇമ്രാന് പറയുന്നത്.
രാജ്യത്ത് മൊബൈല്‍ ഉപയോഗം വര്‍ദ്ധിച്ചതാണ് ബോളിവുഡ് ഹോളിവുഡ് ചിത്രങ്ങളിലെ രംഗങ്ങള്‍ ജനം കാണാന്‍ കാരണമാവുന്നതെന്നും ഇമ്രാന് ചൂണ്ടിക്കാട്ടി.
കുട്ടികളുടെ അശ്ളീല വീഡിയോയും ചിത്രങ്ങളും കാണുന്നത് ശീലമാക്കിയവരുടെ എണ്ണം പാകിസ്ഥാനില്‍ വര്‍ദ്ധിക്കുന്നതായി അടുത്തിടെ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു. സ്കൂളുകള്‍ക്കുള്ളില്‍ പോലും മയക്കുമരുന്ന സുലഭമായി ലഭിക്കുന്നുവെന്നും ഇമ്രാന് ഖാന് പറയുന്നു.
Discussion about this post