സൗദി അറേബ്യയിൽ മലയാളി നഴ്സിനെ ബാധിച്ചിരിക്കുന്നത് ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അല്ലെന്ന് സ്ഥിരീകരിച്ചു. എന്നാൽ, കൊറോണ വിഭാഗത്തിൽ പെട്ടതും 2012 സൗദി അറേബ്യയിൽ മുൻപു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതുമായ മെഴ്സ് കൊറോണ എന്ന വൈറസാണ് ഇതെന്ന് അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ ആഴ്ച ചികിത്സതേടിയ ഫിലിപ്പ്യൻസ് യുവതിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില മെച്ചപ്പെട്ടതായി ആരോഗ്യവിദഗ്ധർ അറിയിച്ചു. സൗദിയിലെ അസിർ അബ അൽ ഹയാത്ത് നാഷണൽ ആശുപത്രിയിലാണ് രോഗബാധിതയായ നഴ്സ് ചികിത്സയിലുള്ളത്.
Discussion about this post