ഡൽഹി: രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് സര്‍വ്വേ ഫലം. ഇന്ത്യ ടുഡേ ഗ്രൂപ്പ് – കാര്‍വി ഇന്‍സൈറ്റ്സ് മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേയിലാണ് മോദി ബഹുദൂരം മുന്നിലെത്തിയത്. സര്‍വ്വേ പ്രകാരം 34 ശതമാനം പേരാണ് മോദിയാണ് മികച്ച പ്രധാനമന്ത്രിയെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്.
2019-ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വ്വേയില്‍ 19 ശതമാനം പേരായിരുന്നു മോദി മികച്ച പ്രധാനമന്ത്രിയാണെന്ന് പറഞ്ഞിരുന്നത്. ഇപ്പോൾ 34 ശതമാനം പേരാണ് മോദിയാണ് മികച്ച പ്രധാനമന്ത്രിയെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്.
അതേസമയം 16 ശതമാനം പേര് മാത്രമാണ് ഇന്ദിരാ ഗാന്ധിക്ക് ഒപ്പം നിന്നത്. 13 ശതമാനം പേരാണ് ബിജെപി നേതാവും പ്രധാനമന്ത്രിയുമായിരുന്ന അടല്‍ ബിഹാരി വാജ്പേയിയെ പിന്തുണച്ചത്.
12,141 പേരെ അഭിമുഖം നടത്തിയാണ് ഡേ ഗ്രൂപ്പ് – കാര്‍വി ഇന്‍സൈറ്റ്സ്, മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ നടത്തിയത്.
Discussion about this post