വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു പന്തു ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യര്‍ പുറത്താകാതെ 29 പന്തില്‍ 58 റണ്‍സെടുത്തു. ടി20യിലെ 10-ാം അര്‍ധസെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ലോകഷ് രാഹുല്‍ (27 പന്തില്‍ 56) മികച്ച മുന്നേറ്റമാണ് നടത്തിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 32 പന്തില്‍ 45 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ – മനീഷ് പാണ്ഡെ സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. വെറും 34 പന്തില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് 62 റണ്‍സെടുത്തത്. രോഹിത് ശര്‍മ (ആറു പന്തില്‍ ഏഴ്), ശിവം ദുബെ (ഒന്‍പതു പന്തല്‍ 13) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ താരങ്ങള്‍.
ഓക്ലന്‍ഡിലെ താരതമ്യേന ചെറിയ ബൗണ്ടറികളുള്ള സ്റ്റേഡിയത്തില്‍ സിക്സും ഫോറും കണ്ടെത്തിയാണ് കിവീസ് കൂറ്റന്‍ ഉയര്‍ത്തിയത്. ഓപ്പണര്‍ കോളിന് മണ്‍റോ, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്, റോസ് ടെയ്ലര് എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.
Discussion about this post