കാസർഗോഡ്: കാസർഗോഡ് ഭാര്യ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊന്നു. വിവാഹേതരബന്ധം ചോദ്യം ചെയ്തതിനാണ് കൊലപാതകം നടത്താൻ ക്വട്ടേഷൻ നല്കിയത്. പാവൂർ കിദമ്പാടി സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ആയിഷയും ബന്ധു ഹനീഫയും അറസ്റ്റിലായി.
അതേസമയം കൊലയാളികൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. കൊലയാളി സംഘം കൈപ്പറ്റിയത് 3500 രൂപ വീതമാണ്.
Discussion about this post