വാഷിങ്ടണ്‍: സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലക്ക് പകരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രത്തില്‍ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ 34 സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റതായി അമേരിക്കയുടെ വെളിപ്പെടുത്തല്‍. ഇതില്‍ പകുതി പേര് പരിക്കില്‍ നിന്ന് മോചിതരായിട്ടുണ്ടെന്നും പെന്റഗണ്‍ അറിയിച്ചു.
പരിക്കേറ്റവരില്‍ 17 പേര് ജര്‍മനിയില്‍ ചികിത്സലായിരുന്നു. ഇതില്‍ എട്ട് പേര് അമേരിക്കയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഒമ്പത് പേര് ജര്‍മനിയില്‍ തന്നെ തുടരുകയാണ്. ജനുവരി എട്ടിനാണ് ഇറാഖിലെ ഐനുല്‍ അസദ്, ഇര്‍ബില്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന് 22 ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടത്.
Discussion about this post