തിരുവനന്തപുരം: ചേങ്കോട്ടുകോണം അയ്യൻ കോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് ഇനി മുതൽ പ്രവീൺ ഉണ്ടാകില്ലെന്ന
ഞെട്ടലിലും ദുഃഖത്തിലാണ് ക്ഷേത്രം ഭാരവാഹികൾ.
നാട്ടിലില്ലെങ്കിലും എല്ലാ വർഷവും ഉത്സവത്തിന് കുടുംബസമേതം നാട്ടിലെത്തി എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിൽക്കുമായിരുന്നു പ്രവീൺ. ഏറ്റെടുത്ത എല്ലാ ചുമതലകളും പറഞ്ഞ സമയത്ത് നിറവേറ്റും.
അമ്പലം നിർമിക്കുന്ന കാലം മുതൽ പ്രവീൺ കമ്മിറ്റിയിലുള്ള പ്രവീൺ 17 വർഷമായി ക്ഷേത്ര കമ്മിറ്റിയിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഈ മാസം 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലായാണ് ഉത്സവം നടക്കുന്നത്.
എല്ലാ വർഷവും ഉത്സവം തുടങ്ങുന്ന ദിവസം എത്തും. പിന്നീട് ഉത്സവം കഴിഞ്ഞായിരിക്കും തിരിച്ചു മടങ്ങുന്നത്. നേപ്പാളിൽ പോയ ശേഷം ഈ ഉത്സവത്തിനും നാട്ടിൽ എത്തുമെന്ന് പ്രവീൺ അറിയിച്ചിരുന്നു.
അതേസമയം പ്രവീണിന്റെ മരണത്തെത്തുടർന്ന് ഈ വർഷത്തെ ഉത്സവത്തിൽ ആഘോഷ പരിപാടികൾ വേെണ്ടന്നുവെച്ചതായി ക്ഷേത്രം സെക്രട്ടറി രാജീവ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നേപ്പാളിൽ വിനോദസഞ്ചാരത്തിന് പോയ രണ്ട് കുടുംബത്തിലെ എട്ടുപേർ ദമൻ റിസോർട്ടിൽ മരിച്ചത്.
Discussion about this post