ഡല്‍ഹി: കൊറോണ വൈറസ് ബാധ ഭീഷണിയെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് ഡല്‍ഹിയില്‍ ഉന്നതതല യോഗം വിളിച്ചു. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ചിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
വൈറസ് ഭീഷണിയെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയ കൊച്ചി, ബംഗളൂരു, ചെന്നൈ ഉള്‍പ്പെടെ രാജ്യത്ത് ഏഴു വിമാനത്താവളങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാനും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഞായറാഴ്ച കൊച്ചിയിലെത്തും.
വൈറസ് ഭീഷണിയെ തുടര്‍ന്ന് ഇന്ത്യയില്‍ ആകെ 11 പേര് നിരീക്ഷണത്തിലുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്കുന്ന വിവരം. ഈ മാസം ഒന്നിനു ശേഷം ചൈനയില്‍ നിന്നെത്തിയവര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post