Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News Kerala

മുസ്ലിം ലീഗിന് പിന്നാലെ നിലവിളക്ക് കത്തിക്കല്‍ വിഷയത്തില്‍ സമസ്തയിലും ഭിന്ന സ്വരം

by Brave India Desk
Aug 5, 2015, 11:57 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട് : മുസ്ലിംലീഗിന് പിന്നാലെ നിലവിളക്ക് കത്തിക്കുന്നതിനെ ചൊല്ലി മുസ്‌ലീം പണ്ഡിത സംഘടനയായ സമസ്തയിലും ഭിന്നത. നിലവിളക്ക് കത്തിയ്ക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്ന സമസ്ത ഇ കെ വിഭാഗത്തിന്റെ പണ്ഡിത നേതൃത്വത്തിന്റെ ഫത്‌വയ്‌ക്കെതിരെ സമസ്തയുടെ യുവജനവിഭാഗം നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. സംഘടനയുടെ യുവജന വിഭാഗമായ എസ്.വൈ.എസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി മുസ്തഫല്‍ ഫൈസിയാണ് ഫേസ്ബുക്ക് പേജില്‍ നിലപാട് വിശദീകരിച്ച് പോസ്റ്റിട്ടത്.

നല്ലകാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാനെന്ന ഉദ്ദ്യേശത്തോടെ നിലവിളക്ക് കത്തിയ്ക്കുന്നതില്‍ തെറ്റില്ല. ഉദ്ഘാടന ചടങ്ങുകളില്‍ നാടമുറിയ്ക്കുന്നതിനും മറ്റും പകരമായി നിലവിളക്ക് കത്തിയ്ക്കാം തുടങ്ങിയ നിലപാടുകള്‍ ഫൈസി മുന്നോട്ട് വെക്കുന്നു

Stories you may like

മുസ്ലിങ്ങൾക്ക് ഇതുപോലെ പ്രവർത്തന സ്വാതന്ത്ര്യമുള്ള മറ്റൊരു നാടില്ല; സൗദിയിലോ ഖത്തറിലോ പോലും ഇതൊന്നും നടക്കില്ല; പൊന്മള അബ്ദുൾ ഖാദർ മുസ്ലിയാർ

‘സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന് പറയുന്നതിനര്‍ത്ഥം പൊതുവിടങ്ങളില്‍ വരരുതെന്നല്ലേ’; സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍

ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക-

 

 

നിലവിളക്കില്‍ നില തെറ്റരുത്
എം.പി മുസ്തഫല്‍ ഫൈസി

കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. സര്‍വ്വ സ്തുതിയും അവനു മാത്രം. അന്ത്യ പ്രവാചകരിലും ബന്ധുമിത്രാദികളിലും സ്വലാത്ത്, സലാം സദാ വര്‍ഷിക്കട്ടെ.
നിലവിളക്ക് നിലവില്‍ ചര്‍ച്ചയാണല്ലോ. കൂടുതല്‍ തട്ടുകളുള്ളതും നിലത്തു വെയ്ക്കുന്നതുമാണ് നിലവിളക്ക്. നിലവിളക്ക് കൊളുത്തല്‍ പ്രത്യേക ആചാരമായി കാണുന്ന മതങ്ങളും സംസ്‌കാരങ്ങളുമുണ്ടാകാം. എന്നാല്‍, നിലവിളക്കോ മറ്റോ ആകട്ടെ ഇതര മതങ്ങളെയോ സംസ്‌കാരങ്ങളേയോ ബഹുമാനിച്ചോ അനുകരിച്ചോ അവയോട് തുല്യഭാവം വിചാരിച്ചോ കത്തിക്കുന്നതും കത്തുന്ന വെളിച്ചത്തിലും തീയിലും അനുഗ്രഹം ആഗ്രഹിക്കുന്നതും ഇസ്‌ലാമികമായി തെറ്റാണ്. ഈ രൂപത്തിലല്ലാതെ നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി നാട മുറിക്കുക, ബട്ടണമര്‍ത്തി ബോര്‍ഡ് പ്രകാശിപ്പിക്കുക, ബോര്‍ഡിനു മുകളിലെ കവര്‍ശീല മാറ്റുക എന്നിവയോ ഇവയ്ക്കു പകരം ഇതേ ലക്ഷ്യത്തിനു മാത്രം നിലവിളക്കോ മറ്റോ കത്തിക്കുന്നതോ തെറ്റല്ല. പക്ഷെ മുസ്‌ലിം ഇതൊക്കെ ചെയ്യുന്നത് ‘ബിസ്മി’ ചൊല്ലിയാകണം. താന്‍ ഉദ്ഘാടനം ചെയ്യുന്നതും മറ്റും ഇങ്ങനെയാകണമല്ലോ.
എന്നാല്‍ പള്ളി, മഹാത്മാക്കളുടെ ജാറങ്ങള്‍ തുടങ്ങിയ പരിശുദ്ധവും അനുഗ്രഹീതവുമായ സന്നിധാനങ്ങളില്‍ നിലവിളക്കോ മറ്റോ കത്തിക്കലും അവയുടെ പ്രകാശത്തിലും എണ്ണയിലും അനുഗ്രഹം ആസ്വദിക്കലും തെറ്റല്ല. പകലോ രാത്രിയോ എന്ന വ്യത്യാസം ഇവിടെയില്ല. ഇത് പൂര്‍വ്വകാല സാദാത്തുക്കളും സുന്നത്ത് ജമാഅത്തിന്റെ മഹാന്മാരായ പണ്ഡിതന്മാരും ചെയ്തതും അംഗീകരിച്ചതും മുസ്‌ലിം ലോകത്ത് ഇന്നുവരെ തുടര്‍ന്നു പോരുന്നതുമാണ്.
നമ്മുടെ രാജ്യത്ത് പല മതങ്ങളും സംസ്‌കാരങ്ങളുമുണ്ട്. ഇവയുടെ ആചാരങ്ങള്‍ രൂപത്തിലും ഭാവത്തിലും ഒരു പോലെ തോന്നിയേക്കാം. കഅ്ബഃ യുടെ പാര്‍ശ്വഭിത്തിയില്‍ പ്രതിഷ്ഠിക്കപ്പെട്ട ‘ ഹജറുല്‍ അസ്‌വദ് ‘ (കറുത്തകല്ല്) ചുംബിച്ചാദരിക്കലും മറ്റും ശിലാരാധനയായി ചിലര്‍ക്കു തോന്നാം. പക്ഷേ മുസ്‌ലിംകള്‍ക്കാര്‍ക്കും ഇങ്ങനെ തോന്നില്ല. ഇതു പോലെ മുസ്‌ലിം പള്ളി, ജാറങ്ങള്‍ തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ നിലവിളക്ക് കത്തിക്കുന്നതും ഹൈന്ദവാചാരമായി മുസ്‌ലിംകള്‍ കാണുന്നില്ല. തൗഹീദും ശിര്‍ക്കും തിരിച്ചറിയാത്തവര്‍ ആദ്യത്തേത് ബിംബാരാധനയായും രണ്ടാമത്തേത് ഹൈന്ദവാചാരമായും കാണും; കാണുന്നുമുണ്ട്.
ഇസ്‌ലാമിക ചരിത്രത്തില്‍ പള്ളിയില്‍ ആദ്യം വിളക്ക് കൊളുത്തിയത് ഉമറി (റ) ന്റെ നേതൃത്വത്തിലാണ്. കേരളത്തിലെ പള്ളികളിലും ജാറങ്ങളിലും മറ്റും എന്നോ വിളക്കുണ്ട്. കെട്ടിത്തൂക്കുന്നതും നിലത്തു വെയ്ക്കുന്നതും പല തിരികളും തട്ടുകളുമുള്ളതും കൂട്ടത്തില്‍ കാണാം. ഇതൊക്കെ മുന്‍കാല മഹാ പണ്ഡിതരാല്‍ അംഗീകരിക്കപ്പെട്ടതാണ്. ഇതിന്റെ ഭാഗമാണ് പൊന്നാനിയിലെ ‘വിളക്കത്തിരിക്കല്‍’. അവിടെ മത ബിരുദത്തിന്റെ പേരു തന്നെ ഇതായിരുന്നു. സീനാ മലയില്‍ പ്രത്യക്ഷപ്പെട്ട ദൈവീക കിരണത്തിന്റെ പശ്ചാത്തലത്തില്‍ മൂസാ (അ) ക്ക് ദിവ്യദര്‍ശനമുണ്ടായത് ചരിത്ര വസ്തുതയാണല്ലോ. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
‘ ജാറങ്ങളില്‍ വിളക്കുകള്‍ രാത്രി മാത്രമാണ് കത്തിച്ചിരുന്നത്. കൂടുതല്‍ വെളിച്ചത്തിനാണ് അധികം തിരികളും തട്ടുകളും. പകല്‍ കത്തിക്കാറില്ല ‘ എന്നും മറ്റും ചിലര്‍ പറയുന്നത് മുജ,ജമാദികള്‍ക്ക് ഏണി വെയ്ക്കലാണ്. ഇരുട്ടത്ത് കണ്ണു കാണാന്‍ മാത്രമാണ് വിളക്കെന്ന ധാരണ ഇവരെ പിടികൂടിയിട്ടുണ്ട്. അത് തിരുത്തിയേ തീരൂ.
ട്രാഫിക്ക് സിഗ്‌നലുകള്‍ പകലും പ്രകാശിക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും പകലും രാത്രിയും പ്രകാശിക്കുന്ന ലൈറ്റുണ്ടാകും. ഇതെല്ലാം ചില പ്രത്യേക സന്ദേശങ്ങളും ദിശാ ബോധവും നല്‍കാനാണ്. വൈദ്യുതിയുടെ സാന്നിധ്യമറിയിക്കാന്‍ പകലും ‘ഇന്റിക്കെയ്റ്റര്‍’ കത്തും. ഇതുപോലെ ജാറങ്ങളില്‍ കത്തുന്ന വിളക്കിനും ചില സന്ദേശങ്ങളും ബോധനങ്ങളുമുണ്ട്. ഇവിടെ ഒരു ആത്മീയ വൈദ്യുതിയുണ്ടെന്നു കാണിക്കുന്ന ‘ഇന്റിക്കെയ്റ്ററു’കളാണവ,
മഹാത്മാക്കള്‍ ദൈവീക ‘നില’കളും ‘നിലപാടു’കളുമുളളവരാണ്. അവര്‍ ജ്ഞാനകേന്ദ്രങ്ങളും ജനങ്ങളുടെ ആദര്‍ശ ‘നിലയ’ങ്ങളുമാണ്. ഇതു സൂചിപ്പക്കുന്നതാണ് വിവിധ നിലകളുളള വിളക്കുകള്‍. വിളക്ക് ജ്ഞാനപ്രതീകമാണല്ലോ. അമ്പലങ്ങളിലും മറ്റും ഇത്തരം വിളക്കുകളുളളത് മുസ്്‌ലിംകള്‍ക്കു വിഷയമല്ല. ഓരോരുത്തര്‍ക്കും വ്യത്യസ്ത വീക്ഷണവും ലക്ഷ്യവുമാണുള്ളത്. ‘ നോമ്പ് മുമ്പുള്ളവര്‍ക്കു നിയമമായ പോലെ നിങ്ങള്‍ക്കും നിയമമായി’ എന്ന ഖുര്‍ആനിക സൂക്തം ഇതു സൂചിപ്പിക്കുന്നുണ്ട്. ജൂത, ക്രിസ്ത്യ, ഹിന്ദുക്കള്‍ക്കും മറ്റും നോമ്പുണ്ടല്ലോ. എല്ലാവര്‍ക്കും വ്യത്യസ്ത ‘നിയ്യത്തും’ പ്രവൃത്തിയുമാണുളളത്.
ഭാരതം പോലെ വിവിധ മതങ്ങളും സംസ്‌കാരങ്ങളുമുള്ള രാജ്യത്ത് താമസിക്കുന്നവര്‍ സൗഹാര്‍ദം കാത്തുസൂക്ഷിക്കണം ഇതിന്റെ ഭാഗമായി അറിഞ്ഞോ അറിയാതെയോ ചില പ്രവര്‍ത്തനങ്ങളും കൂട്ടായ്മകളുമുണ്ടാകും. മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ സംബന്ധിക്കുക, പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കുക, പായസങ്ങളും മറ്റും കഴിക്കുക തുടങ്ങിയവയെല്ലാം മേല്‍പറഞ്ഞതിന്റെ ഭാഗമാണ്. ഇങ്ങനെ പങ്കെടുക്കുന്നതിനു മുസ്‌ലിംകള്‍ക്ക് ചില മാനദണ്ഡങ്ങളുണ്ട്. അവ പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാണിച്ചതാണ്.
ഇതരന്റെ മതത്തേയോ മതാചാരത്തേയോ ഇഷ്ടപ്പെട്ട് അങ്ങനെയൊന്നും ചെയ്യരുത്. അവരുടെ മതചിഹ്നങ്ങള്‍ പ്രചരിപ്പിക്കുകയും അവരോട് തുല്യഭാവം വിചാരിക്കുകയുമരുത്. ഇതൊന്നുമല്ലാതെ സാമൂഹിക സൗഹാര്‍ദത്തിനും വര്‍ഗ്ഗീയ തീവ്രവാദപ്രതിരോധത്തിനും നല്ല ലക്ഷ്യങ്ങള്‍ക്കും വേണ്ടി ആഘോഷാദികളില്‍ സംബന്ധിക്കാം. മുസ്‌ലിംകള്‍ ഓണം ആഘോഷിക്കുന്നത് ശരിയാണോ…? എന്ന ചോദ്യത്തിനു ഇബ്‌നു ഹജര്‍ ഹൈത്തമീ (റ) പറഞ്ഞ മറുപടിയുടെ ഉള്ളടക്കം അതാണ്. ഓണം അമുസ്‌ലിം ആഘോഷമെന്ന നിലയിലായിരുന്നു ഈ ചോദ്യം. ഫത്താവല്‍ കുബ്‌റാ: 4238,239 നോക്കുക.
രാജ്യത്തെ പൊതുപരിപാടികള്‍ വിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യണമെന്ന നിയമമില്ല. അതിനാല്‍ താല്‍പര്യമുള്ളവര്‍ ചെയ്യാം. അല്ലെങ്കില്‍ വേണ്ട. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതു പോലെ തന്നെ. പക്ഷേ മതേതര ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ പേരിലാകണം സത്യപ്രതിജ്ഞ എന്നു വാദിച്ചാല്‍ സുപ്രീംകോര്‍ട്ട് അംഗീകരിച്ചേക്കും. വിളക്കു വിവാദം ഇത്തരം ഒരവസ്ഥയിലേക്കു നയിക്കരുത്. ‘ വിളക്ക് ‘ അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ പ്രതിരോധിക്കാന്‍ കോടതിയില്‍ പോകേണ്ടിവരും.
പൂര്‍വ്വകാലത്ത് ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട ഒരു കാര്യം പില്‍ക്കാലത്ത് രാഷ്ട്രം പൊതുവെ അംഗീകരിച്ചെന്നുവരും. അതോടെ ജനങ്ങളും അംഗീകരിക്കും. ദേശീയ പതാകയിലെ അശോക ചക്രം ഇതിനുദാഹരണമാണ്. ഹിന്ദുമതം വിട്ടു ബുദ്ധമതം വിശ്വസിച്ച അശോക ചക്രവര്‍ത്തി ബുദ്ധമത ചിഹ്നങ്ങളായി നിര്‍മ്മിച്ചതാണ് അശോക ചക്രവും സ്തംഭങ്ങളും. പിന്നീട് ഇരുപത്തിമൂന്ന് നൂറ്റാണ്ടുകള്‍ക്കു ശേഷം ഈ ചക്രം ഇന്ത്യന്‍ ദേശീയ ചിഹ്നമായി രാജ്യത്തെ ഹിന്ദു മുസ്‌ലിംകളടക്കം ബഹുഭൂരിഭാഗവും അംഗീകരിച്ചു. പക്ഷെ ബുദ്ധമത സ്ഥാപനങ്ങള്‍ എന്ന നിലക്കല്ല. ഇന്ത്യയുടെ മതേതര ജനാധിപത്യ ചിഹ്നമെന്ന നിലയില്‍ മാത്രം. ഇത്തരം നിയ്യത്തുകളും വ്യഖ്യാനങ്ങളുമാണ് മുകളില്‍ പരാമര്‍ശിച്ച ഇബ്‌നു ഹജര്‍ (റ) ന്റെ മറുപടിയില്‍ സൂചിപ്പിക്കുന്നത്. കേരളീയ ചിഹ്നമായ ആനയും ഇങ്ങനെത്തന്നെ. ഇത് ഗണപതി പൂജയായി തള്ളണമോ.? ചിലര്‍ പശുവെ ദൈവമായി വിശ്വസിച്ചു വളര്‍ത്തുന്നതു കൊണ്ടു ആ വിശ്വാസമില്ലാതെ പശു വളര്‍ത്തല്‍ മുസ്‌ലിമിനു ഹറാമല്ലല്ലോ.
ഇനി അടിച്ചേല്‍പ്പിക്കുന്നില്ലെങ്കിലും പൊതുപരിപാടിയില്‍ വിളക്കു കൊളുത്തുന്നതിനെതിരില്‍ ആര്‍ക്കും കോടതിയെ സമീപിക്കാം. പക്ഷേ അവിടെ വിജയിക്കാന്‍ അറിവും ബുദ്ധിയും ന്യായവും വേണം. ഒരു ഉദാഹരണം നോക്കൂ; വിവാഹ മോചിതയായ തനിക്ക് മുന്‍ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ ശാബാനു ബീഗം കോടതിയിലുന്നയിച്ച പ്രധാന തെളിവ് ‘ വിവാഹ മോചിതകള്‍ക്ക് ജീവനാംശം നല്‍കല്‍ ഭക്തരുടെ ബാധ്യതയാണ് ‘ എന്ന ഖുര്‍ആന്‍ സൂക്തമാണ്. ജീവനാംശം നിഷേധിച്ച ഭര്‍ത്താവും അനുകൂലികളായ പണ്ഡിതന്മാരും പേഴ്‌സണല്‍ ബോര്‍ഡ് അംഗങ്ങളും ഇതിനു മറുപടിപറഞ്ഞതിങ്ങനെ ‘ ജീവനാംശം കൊടുക്കാനുള്ള ബാധ്യത ഭക്തര്‍ക്കാണ.് സാധാരണക്കാര്‍ക്ക് ആ ബാധ്യതയില്ല. ഇവിടെ ഭര്‍ത്താവ് സാധാരണക്കാരനാണ്. ‘ ഇതിനു ശാബാനുവിന്റെ അഭിഭാഷകന്‍ നല്‍കിയ പ്രതികരണം ഭര്‍ത്താവിനെയും കൂട്ടാളികളേയും ബോധം കെടുത്തുന്നതായിരുന്നു. അദ്ദേഹം ചോദിച്ചു; ‘ ഖുര്‍ആന്‍ ഭക്തര്‍ക്കു മാര്‍ഗ്ഗ ദര്‍ശനമാണ്’ എന്നു ഖുര്‍ആനില്‍ തന്നെയുണ്ടല്ലോ. എങ്കില്‍ അതേ ഖുര്‍ആന്‍ സാധാരണക്കാര്‍ക്കു ബാധകമല്ലേ. ‘
ഈ ചോദ്യം പേഴ്‌സണല്‍ ബോര്‍ഡ് മെമ്പര്‍മാരുടേയും മറ്റു പണ്ഡിതന്മാരുടേയും കേരളത്തില്‍ ശരീഅത്ത് ഐക്യത്തില്‍ പ്രത്യേക താല്‍പര്യം കാണിച്ചവരുടെയും ‘മാഗ്‌നാ കാര്‍ട്ട’ തകര്‍ത്തെറിഞ്ഞു. അവര്‍ അമ്പേ പരാജയപ്പെട്ടു. ഇന്നും വലിയ സംഖ്യ ജീവനാംശമായി വിവാഹ മോചിതകള്‍ക്ക് നിശ്ചയിച്ചുകൊണ്ടാണ് കോടതികള്‍ വിധി പ്രഖ്യാപിക്കുന്നത്. അതിനാല്‍ പണ്ഡിതന്മാരും നേതാക്കളും നല്ലവണ്ണം ശ്രദ്ധിക്കുക; ചാടി വീഴരുത്. പിന്നിലുള്ളവര്‍ക്ക് രക്ഷിക്കാനാകില്ല.
-തുടരും

നിലവിളക്ക് കത്തിയ്ക്കല്‍ മറ്റൊരു മതത്തിന്റെ ആചാരമായതിനാല്‍ ഇസ്ലാമിക വിരുദ്ധമാണെന്ന് സമസ്തയുടെ പണ്ഡിത നേതൃത്വം നിലപാട് വ്യക്തമാക്കിയിരുന്നു.
ജാറങ്ങളിലും പുരാതന മുസ്‌ലീം പള്ളികളിലും നിലവിളക്ക് കത്തിയ്ക്കുന്നത് മുസ്‌ലീം പണ്ഡിത ലോകം അംഗീകരിച്ചതാണെന്ന ഫൈസിയുടെ വിശദീകരണം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. ഫൈസി പൊന്നാനിയിലെ വിളക്കത്തിരിക്കല്‍ ചടങ്ങും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.

തൗഹീദും ശിര്‍ക്കും തിരിച്ചറിയാത്തവരാണ് നിലവിളക്ക് കത്തിയ്ക്കുന്നതിനെ ബിംബാരധനയായി കാണുന്നതെന്ന് ഫൈസി പറയുന്നതോടെ അത് സമസ്തയില്‍ വലിയ പൊട്ടിത്തെറിയ്ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

Tags: KERALANEWS PAPEREK SUNNIsamasthasys
ShareTweetSendShare

Discussion about this post


Latest stories from this section

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

Next Post

തര്‍ക്കം തീരുന്നില്ല: ജെഎസ്എസ്-സിപിഎം ലയനസമ്മേളനം വൈകിയേക്കും

Latest News

അമിതമായ വിയർപ്പുണ്ടോ, എങ്കിൽ അത് ഈ രോഗത്തിൻറെ ലക്ഷണമാണ്

പോലീസിലെ വനിതാ പ്രാതിനിധ്യം 33% ഉയർത്തണമെന്ന് കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം: നിലവിൽ 11.75 ശതമാനം മാത്രം

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies