സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം കാവല്‍ ചിത്രത്തെ ട്രോളിയ ട്രോളർക്ക് ചുട്ട മറുപടി നൽകി സുരേഷ് ഗോപി. കാവല്‍ ആരംഭിച്ചിരിക്കുന്നുവെന്ന കാപ്ഷനോടെ ലൊക്കേഷന്‍ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തപ്പോള്‍ സുരേഷ് ഗോപിയെ ട്രോളി ‘എടപ്പാള്‍ ഓട്ടത്തെപ്പറ്റിയുള്ള കഥയാണോ സേട്ടാ എന്ന് ചോദ്യം. ”അല്ല…… വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ ‘കാവല്‍’ നില്ക്കുന്ന കഥയാ സേട്ടാ” എന്നാണ് സുരേഷ് ഗോപിയുടെ മറുപടി.
കസബക്ക് ശേഷം നിഥിന് രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയായ കാവല്‍ ജനുവരി 25ന് ആണ് ചിത്രീകരണം ആരംഭിച്ചത്. ഷൈലോക്ക് നിര്‍മ്മിച്ച ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം. ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ട് കാലഘട്ടങ്ങളിലായാണ് സിനിമ. സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട് എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.
ദുല്‍ഖര്‍ സല്മാന് നിര്‍മ്മിച്ച് അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി നായകനായ ചിത്രവുമാണ് കാവല്‍. സുരേഷ് ഗോപിക്കൊപ്പം ലാല്‍ പ്രധാന കഥാപാത്രമായെത്തുന്ന സിനിമ ആക്ഷന്‍ ഫാമിലി ഡ്രാമയാണ്.
സയാ ഡേവിഡ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐ എം വിജയന്, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന് രാജന് പി ദേവ്, മുരുകന്, മുത്തുമണി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Discussion about this post