ട്രിച്ചി: തമിഴ്നാട്ടില്‍ ബിജെപി മേഖല സെക്രട്ടറിയെ അജ്ഞാത സംഘം കൊലപ്പെടുത്തി. ബിജെപി അംഗവും പാലാകരായി മേഖല സെക്രട്ടറിയുമായ ജെ.രഘുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 5.30ഓടെയായിരുന്നു സംഭവം.
നേരത്തെ, രഘുവിന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. ഇതിനു പിന്നാലെ രഘു ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് രഘു ഈ പരാതി പിന്‍വലിച്ചു. രഘുവിന്റെ കൊലപാതകത്തിനു ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
അതേസമയം രഘുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ട്രിച്ചി സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ബിജെപി നേതാക്കള്‍ റോഡ് ഉപരോധിച്ചു.
Discussion about this post